Saturday , January 20 2018
Breaking News
Misba-and-Fathima

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അറബിക്കില്‍ നായന്മാര്‍മൂലക്കു നേട്ടം

കാസര്‍കോട്:തൃശൂരില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി സാഹിത്യോത്സവത്തില്‍ നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം.മത്സരിച്ച മൂന്നിനങ്ങളില്‍ എ ഗ്രേഡും ഒന്നില്‍ ബി ഗ്രേഡും നേടി. 18 പോയിന്റുകളോടെ ഈ വിദ്യാലയം ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ എട്ടാമത്തെയും സ്‌കൂളായി മാറി.അറബി നാടകം,സംഭാഷണം,പോസ്റ്റര്‍ രചന,എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. അറബി തര്‍ജ്ജമയില്‍ ബി ഗ്രേഡ് ലഭിച്ചു.ഭൂമി സന്ദര്‍ശിക്കാനെത്തുന്ന ഒരു കൂട്ടം മാലാഖമാരുടെ കഥ പറഞ്ഞ അറബി നാടകം അഭിനയത്തനിമ കാരണം വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസക്കു കാരണമായി.93 പോയിന്റുകളോടെ അറബി സാഹിത്യോത്സവത്തില്‍ കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം നേടി.

RANDOM NEWS

Pinaray

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; 17,22,000 രൂപ വിതരണം ചെയ്തു

കാസര്‍കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ നടന്ന …