Tuesday , December 12 2017
Breaking News
beauty

ഇവളാണ് പെണ്ണ് ; വിരൂപയെന്നു പരിഹസിച്ചവരുടെ തലകുനിപ്പിച്ച മിടുക്കി

beautyമുഖസൗന്ദര്യമല്ല മനസിന്റെ സൗന്ദര്യമാണു കാണാന്‍ ശ്രമിക്കേണ്ടതെന്ന് പുറമെ എത്രയൊക്കെ പറഞ്ഞാലും ഉള്ളാലെ മറ്റൊരാളുടെ കുറവുകളില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഏറെയും. ലോകത്തില്‍ വച്ച് ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെന്ന വിശേഷണത്തോടെ യൂട്യൂബില്‍ ഒരു വിഡിയോ പ്രചരിച്ചത് ഓര്‍മയില്ലേ? ലക്ഷോപലക്ഷം ആളുകളാണ് അതുകണ്ട് ആസ്വദിച്ചതും അവരെ പരിഹസിച്ചതും. ഓണ്‍ലൈന്‍ വഴി ഏറ്റവും വിരൂപയായ പെണ്‍കുട്ടിയുടെ വിഡിയോ പരക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ ലിസി വെലാസ്‌ക്യൂസ് എന്ന പെണ്‍കുട്ടി ഒരിക്കലും കരുതിയില്ല അതു തന്റെ മുഖമായിരിക്കുമെന്ന്. എട്ടു സെക്കന്റുള്ള വിഡിയോയില്‍ തന്റെ മുഖം തെളിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ലിസി ഞെട്ടി. വെറും പതിനേഴു വയസുള്ളപ്പോള്‍ മാത്രമാണ് വിരൂപയെന്ന പേരില്‍ ലിസിയുടെ വിഡിയോ പ്രചരിച്ചത്.

വിഡിയോയേക്കാള്‍ അതിനുതാഴെ വന്ന കമന്റുകളാണ് ലിസിയെ ഏറെ വേദനിപ്പിച്ചത്. എന്തിനാണ് ഈ കുട്ടിയെ അവളുടെ മാതാപിതാക്കള്‍ വളര്‍ത്തിയത്? അവര്‍ക്കവളെ ജനിച്ചപ്പോള്‍ തന്നെ കൊല്ലാമായിരുന്നില്ലേ, അല്ലെങ്കില്‍ അവള്‍ക്കു സ്വയം മരിക്കാമായിരുന്നില്ലേ?, ഇവളെ വഴിയില്‍ വച്ച് ആരെങ്കിലും കാണുകയാണെങ്കില്‍ അയാളുടെ കാഴ്ച്ച നഷ്ടപ്പെടും എന്നു പോകുന്നു ക്രൂരമായ കമന്റുകള്‍. ലിസി ഓരോന്നും വായിച്ചു. യഥാര്‍?ഥത്തില്‍ അവയോരോന്നും അവള്‍ക്കും ധീരതയോടെ ജീവിക്കാനുള്ള കരുത്തു പകരുകയായിരുന്നു. ഉറക്കം വരാതെ കരഞ്ഞു തീര്‍ത്ത ഒരുപാട് രാത്രികള്‍ക്കൊടുവില്‍ ഇന്നു ലിസി തനിക്കെതിരെ മുഖം തിരിച്ചവരെയെല്ലാം സധൈര്യം നേരിടുകയാണ്. ആ പതിനേഴുകാരിയില്‍ നിന്ന് ഇന്നത്തെ ഇരുപത്തിയാറുകാരിലേക്കുള്ള മാറ്റത്തിനു പിന്നില്‍ ഒരുപാട് കടമ്പകളുണ്ടായിരുന്നു.

തന്നെ കാണുമ്പോള്‍ മുഖം തിരിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എതിരെ ഉശിരന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ലിസി ഇപ്പോള്‍. തന്നെപ്പോലുള്ളവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം എന്നു തെളിയിക്കാന്‍ ഒരു ഡോക്യുമെന്ററിയാണ് ലിസി ഒരുക്കിയിരിക്കുന്നത്. എ ബ്രേവ് ഹാര്‍ട്ട് ദ ലിസി വെലാസ്‌ക്യൂസ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കഴി!ഞ്ഞു.

മാര്‍ഫാന്‍, ലിപോഡിസ്‌ട്രോഫി എന്നീ അസാധാരണ അസുഖങ്ങളോടെയാണ് ലിസി ജനിച്ചത്. എത്ര ഭക്ഷണം കഴിച്ചാലും ഭാരം വയ്ക്കില്ല, വലതുകണ്ണിനു കാഴ്ച്ചയുമില്ല. ജനനം മുതല്‍ കണ്ണിനും ചെവിയ്ക്കും കാലുകള്‍ക്കുമെല്ലാമായി എണ്ണംപറഞ്ഞ സര്‍ജറികള്‍ നടത്തിയിരുന്നു. ജനിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ലിസി എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് സംശയമായിരുന്നു. ഇപ്പോഴും ദിനംപ്രതി ടെസ്റ്റുകളും മരുന്നുകളുമായി കഴിയുമ്പോഴും ലിസിയ്ക്കു ആത്മവിശ്വാസമുണ്ട്, തന്നെ ആരൊക്കെ ഒറ്റപ്പെടുത്താമെന്നു വിചാരിച്ചാലും കുത്തി നോവിക്കാന്‍ ശ്രമിച്ചാലും കരുത്തോടെ മുന്നേറാന്‍ കഴിയുമെന്ന്.

beauty

RANDOM NEWS

sex

ലൈംഗികതയും ആനന്ദവും

മനുഷ്യന്‍ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.’ ലൈംഗികത …