Wednesday , January 22 2020
Breaking News

കടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു; ബോട്ട് ദിശ തെറ്റിയത് തെക്കന്‍ കാറ്റില്‍പ്പെട്ട്

കാഞ്ഞങ്ങാട് : എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു ഫൈബര്‍ വള്ളം കടലില്‍ കുടുങ്ങി. ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടെത്തി വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരിലെ സിറാജിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണു കടലില്‍ കുടുങ്ങിയത്. കോട്ടയം മാന്നാനം സ്വദേശി ദേവന്‍ (50),
തമിഴ്നാട് പനവിലി പേട്ടൈ സ്വദേശി മണികണ്ഠന്‍ (60), മലപ്പുറം കൊടയന്നൂര്‍ സ്വദേശി ബുറാഖ് (45), കായംകുളം സ്വദേശി ബാബു (55) എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍ ബോട്ടിന്റെ എന്‍ജിനില്‍ വെള്ളം കയറിയതാണ് കടലില്‍ കുടുങ്ങാന്‍ കാണം. ഞായറാഴ്ച രാവിലെ 8നാണ് വള്ളം കടലില്‍ കുടുങ്ങിയ വിവരം ഫിഷറിസ് കണ്‍ട്രോള്‍ റൂമില്‍ കിട്ടിയത്.

കണ്ണൂര്‍ ആയിക്കര തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ട് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയില്‍ തീരത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിയന്ത്രണംതെറ്റി എത്തിയത്. ഉടന്‍ തന്നെ ഫിഷറീസിന്റെ രക്ഷാബോട്ടെത്തി നാലു തൊഴിലാളികളെയും രക്ഷപ്പെടുത്തി വൈകിട്ട് മൂന്നോടെ കാസര്‍കോട് കസബ തീരത്തെത്തിച്ചു. ശക്തമായ തെക്കന്‍ കാറ്റും തിരമാലകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നീലേശ്വരം അഴിത്തലയില്‍ രക്ഷാബോട്ട് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തിനാലാണ് കാസര്‍കോട് കസബ തീരത്ത് അടുപ്പിച്ചത്. ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ അജിതയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രക്ഷാപ്രവര്‍ത്തനം. ജീവനക്കാരായ മനു, നാരായണന്‍, ധനീഷ്, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …