Monday , June 1 2020
Breaking News

മലയാളത്തിത്തില്‍ പ്രസംഗിച്ച് നിര്‍മ്മല സീതാരാമന്‍

കാസര്‍കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി. എന്റെ അണ്ണന്‍മാരെ സഹോദരിമാരെ നമസ്‌കാരം എന്ന് പറയുമ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. കടല്‍ പോലെ വിശാലമായ മനസ്സുള്ള കാസര്‍കോട് നിവാസികളെ എല്ലാവര്‍ക്കും നമസ്‌കാരം എന്ന് പറഞ്ഞതോടെ ആര്‍പ്പുവിളികളുമായി സദസ്സ് ഇളകി മറിഞ്ഞു. തുടര്‍ന്ന് തമിഴ്, ഇംഗ്ലീഷ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് പ്രസംഗിച്ചത്. മലയാളത്തിലോ കന്നടയിലോ പരിഭാഷയില്ലാതെയാണ് പ്രവര്‍ത്തകര്‍ പ്രസംഗം ശ്രവിച്ചത്.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …