കാസര്‍കോട് : എറണാകുളം മഹാരാജാസ് കോളേജില്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം എസ് എഫ് ഐ വര്‍ഗ്ഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് പൊതുയോഗവും സംഘടിപ്പിച്ചു.
എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ജയ്ക് സി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അഭിരാം അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ശില്പ ചൊല്ലിക്കൊടുത്തു. ജില്ലാ ജോ. സെക്രട്ടറി ജയനാരായണന്‍, വിപിന്‍രാജ് പായം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആല്ബിന് മാത്യു സ്വാഗതവും പ്രവീണ്‍ പാടി നന്ദിയും പറഞ്ഞു.