Wednesday , October 17 2018
Breaking News
Justice

ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു. തന്റെ ട്വിറ്റര്‍ പേജ് വഴിയാണ് കട്ജുവിന്റെ പ്രതികരണം. മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു. ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാര്‍ഗം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികള്‍ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വിറ്റ് ചെയ്യുന്നു.

RANDOM NEWS

C-GT

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം പുന:സ്ഥാപിക്കാന്‍ മുസ്ലുംലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; സി ടി അഹമ്മദലി

ഉദുമ: ഇന്ത്യയുടെ ജനാതിപത്യത്തെയും മതേതര മൂല്യങ്ങളെയും പാടെ വിഴുങ്ങാന്‍ തക്കം പാര്‍ത്തു കഴിയുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ കേന്ദ്രത്തില്‍ നിന്നും തൂത്തെറിയാനും …