Monday , February 18 2019
Breaking News
Meeting

ഷാഡോ വോളിഫെസ്റ്റ് സീസണ്‍ 2 സംഘാടക സമിതി രൂപീകരിച്ചു

യു എ ഇ യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ്മയായ ഷാഡോ സോഷ്യല്‍ ഫോറം 2019 മാര്‍ച്ച് 22 ന് അബുദാബിയിലെ അല്‍ നഹ്ദ സ്‌കൂള്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2 ന്റെ വിജയത്തിനായി സംഘാടക സമിതിരൂപീകരിച്ചു. അബുദാബി മുസഫയിലെ കോക്കനട്ട് ലഗൂണ്‍ റെസ്റ്റോറന്റ് പാര്‍ട്ടിഹാളില്‍ ഷാഡോ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കുറ്റിക്കോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ട് പി. പത്മനാഭന്‍ ഉത്ഘാടനം ചെയ്തു. സലിം ചിറക്കല്‍, ഉമ്മര്‍ നാലകത്ത് , മൊയ്ദീന്‍കുഞ്ഞി ബന്തടുക്ക, അശോക് കുമാര്‍ സിങ്, സുരേഷ് കുമാര്‍ കയക്കുളം, കെ.കെ.ശ്രീ പിലിക്കോട്, ജയകുമാര്‍ പെരിയ, വാരിജാക്ഷന്‍ ഒളിയത്തടുക്കം, രാജേഷ് പാണ്ടിക്കണ്ടം, അനീഷ് മുന്നാട്, അബ്ദുല്‍ഖാദര്‍, എന്നിവര്‍ സംസാരിച്ചു. ഷാഡോ ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ കരുവിന്‍ജ്യം സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗം ഹരീഷ്‌കുമാര്‍ നന്ദി രേഖപ്പെടുത്തി.ഭാരവാഹികള്‍ :സലിം ചിറക്കല്‍ (ചെയര്‍മാന്‍), രവീന്ദ്രന്‍ കളക്കര (വൈസ് ചെയര്‍മാന്‍) പ്രദീപ് കുമാര്‍ കുറ്റിക്കോല്‍ (ജനറല്‍ കണ്‍വീനര്‍ ), വിനോദ് കുമാര്‍ കരുവിന്‍ജ്യം (ജോയിന്റ് കണ്‍വീനര്‍ ) മൊയ്ദീന്‍ കുഞ്ഞി ബന്തടുക്ക (ചീഫ് കോഓര്‍ഡിനേറ്റര്‍ ), മുഹമ്മദ് ജോഷി (ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ). അന്താരാഷ്ത്ര താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തില്‍ യു. എ. ഇ യിലെ ആറ് ടീമുകള്‍ പങ്കെടുക്കും.

RANDOM NEWS

KMCC

കെ എം സി സി യുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിന് മുതല്‍ കൂട്ട് : കല്ലട്ര മാഹിന്‍ ഹാജി

ദുബൈ: കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് മുതല്‍ കൂട്ടാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ …