Monday , February 17 2020
Breaking News

ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത

അബുദാബി : മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി ഇടംപിടിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ്. 2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്.ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.

മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യുഎഇയിലും അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്‌സ് മാസിക അറിയിച്ചു. ആഡംബര ഫാഷന്‍ ഓണ്‍ലൈന്‍ സ്ഥാപനം ദ് മോഡിസ്റ്റിന്റെ സ്ഥാപക ഗിസ്‌ലാന്‍ ഗുവനസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

RANDOM NEWS

ചെന്നൈയില്‍ സി.എ.എ പ്രതിഷേധം കനക്കുന്നു; പോലീസിനെതിരേ സ്റ്റാലിന്‍

ചെന്നൈ: മുസ്ലിം സംഘടനകള്‍ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജിന് പിന്നാലെ ചെന്നൈയില്‍ പ്രതിഷേധം ശക്തിപ്പെട്ടു. പഴയ വണ്ണാരപ്പേട്ടയില്‍ …