Tuesday , August 22 2017
Breaking News
Siddiq

ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട് ഒരാളെ പ്രതിയാക്കരുത്: സിദ്ദീഖ്

കൊച്ചി: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ദിലീപ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഊഹോപോഹങ്ങളുടെ പേരില്‍ ദിലീപിനെ കുറ്റവാളിയാക്കുന്നത് ശരിയല്ലെന്നും നടന്‍ സിദ്ദീഖ്. ഒരാഴ്ച്ചക്കുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഈ വിവാദത്തില്‍ അമ്മ ഇടപെടേണ്ട ആവശ്യമില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. പോലീസ് അലംഭാവം കാണിച്ചിരുന്നെങ്കില്‍ സമരം ഇരുന്നേനേയെന്നും സിദ്ദീഖ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയതായിരുന്നു സിദ്ദീഖ്.

കുറ്റം ചെയ്യാത്ത ആളാണെങ്കില്‍ അയാളെ നമ്മളായിട്ട് ശിക്ഷിക്കരുത്. വിതുര പെണ്‍വാണിഭക്കേസില്‍ ജഗതി ശ്രീകുമാറിനെ എത്രമാത്രം വേട്ടയാടിയെന്നും അവസാനം അദ്ദേഹം നിരപരാധിയെന്ന് തെളിഞ്ഞില്ലേയെന്നും സിദ്ദീഖ് ചോദിച്ചു. നാളെ നിങ്ങളുടെയോ എന്റെയോ പേര് വരുമ്പോഴാണ് അതിന്റെ ആഴം മനസ്സിലാകുകയെന്നും സിദ്ദീഖ് പ്രതികരിച്ചു.

നടന്നത് ഒരു ക്രൈം ആണെന്നും അതിനാല്‍ അമ്മ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ദിലീപിന് ക്ലീന്‍ ചീറ്റ് നല്‍കേണ്ടത് പോലീസല്ല, കോടതിയാണെന്നും സിദ്ദീഖ് ചൂണ്ടlിക്കാട്ടി. ഒരു ഫോണ്‍കോള്‍ എങ്കിലും തെളിവായി ഉണ്ടായിരുന്നെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. സോഷ്യല്‍ മീഡിയയെയും സിദ്ദീഖ് വിമര്‍ശിച്ചു. ബാത്ത്‌റൂമിന്റെ വാതിലില്‍ എഴുതിവച്ചിരുന്നത് പോലെ ആളുകള്‍
തോന്നുന്നതെല്ലാം എഴുതുന്നയിടമായി സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞു എന്നായിരുന്നു സിദ്ദീഖിന്റെ പരിഹാസം.

RANDOM NEWS

Mohanlal

ഒടിയനിലേക്ക് കുട്ടി ലാലിനെ തേടുന്നു, നിബന്ധനകള്‍ ഇതാണ്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരെ അണിനിരത്തി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ അഭിനയിക്കാന്‍ അവസരം. 10 …