Tuesday , August 21 2018
Breaking News
Sidhharamaya

താന്‍ മത്സരിക്കുന്നത് മോദിയോടല്ല, യെദ്യൂരപ്പയോടെന്ന് സിദ്ധരാമയ്യ

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രിയോടല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയോടാണ് മത്സരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് യെദ്യൂരപ്പയെയും നരേന്ദ്ര മോദിയെയും താന്‍ വെല്ലുവിളിക്കുന്നതായും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി തനിക്കെതിരേ നടത്തിയ പ്രസ്താവനകളും സര്‍ക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ശുദ്ധ മണ്ടത്തരങ്ങളായിരുന്നെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കൈക്കൂലി സര്‍ക്കാരെന്നാണ് സിദ്ധരാമയ്യയുടെ സര്‍ക്കാരി അഭിപ്രായപ്പെട്ടു.

കൈക്കൂലി സര്‍ക്കാരെന്നാണ് സിദ്ധരാമയ്യയുടെ സര്‍ക്കാരിനെ മോദി പരിഹസിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ മോദി വ്യക്തിഹത്യ നടത്തുകയാണെന്നും സ്വന്തം പദവിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി
ബിജെപിയില്‍ പ്രതിഛായയുള്ള നേതാക്കളുടെ അഭാവം മൂലമാണ് പ്രചാരണങ്ങള്‍ക്കായി മോദിയെ ഇറക്കിയത്. പ്രധാനമന്ത്രിയില്‍നിന്നും മാന്യമായ ഭാഷയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ, സാധാരണക്കാരുടെ ഭാഷയ്ക്കു പകരം ബിജെപിയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു

തന്റെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളേയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും മോദിയേയും യെദ്യൂരപ്പയേയും സംവാദത്തിന് ക്ഷണിക്കുന്ന പരസ്യം എല്ലാ ദിനപത്രങ്ങളിലും ഇന്ന് പ്രത്യക്ഷപ്പെട്ടു.

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …