Wednesday , December 19 2018
Breaking News
C-M-Abdulla-Maulavi (1)

കോടതി വിധി സിബിഐയുടെ അഹങ്കാരത്തിനുള്ള തിരിച്ചടി: എസ്‌കെഎസ്എസ്എഫ്

കാസര്‍കോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായ സി എം അബ്ദുല്ല മൗലവിയുടെ വധക്കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് എസ്‌കെഎസ് എസ് എഫ്, സമസ്തയുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബത്തിന്റെയും തീരുമാനം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ക്കോടതി പുറപ്പെടുവിച്ച വിധി.
കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചുവെന്ന നിഗമനം ശരിവെക്കുന്നതാണ് കോടതിയുടെ പരാമര്‍ശം, ഇത്തരം സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തി കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും
എസ്‌കെഎസ്എസ്എഫ് നേതാക്കളായ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ ആവിശ്യപ്പട്ടു
വര്‍ഷങ്ങളായി നടക്കുന്ന നിയമ പോരാട്ടങ്ങള്‍ ഇതോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും അന്വേഷിച്ചെങ്കിലും സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിനേക്കാള്‍ മുന്‍ധാരണയോട് കൂടിയതും ആരെയോ തൃപ്തിപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നതും മായറിപ്പോര്‍ട്ടുകളാണ് ഈ ഏജന്‍സികളില്‍ നിന്ന് പുറത്ത് വന്നത്. വിചാരണ നടന്നത്.
സി.ബി.ഐ റിപ്പോര്‍ട്ട് നേരില്‍ പരിശോധിക്കുന്ന ആര്‍ക്കും അതിലെ വൈകല്യങ്ങളും പരസ്പര വൈരുദ്ധ്യവും ബോധ്യമാകും. മരണപ്പെട്ട വ്യക്തിയുടെ നിലവാരവും സാമൂഹിക പദവിയും കഴിഞ്ഞകാല ജീവിതവും വിലയിരുത്താതെ, മൃതദേഹം കണ്ട സ്ഥലവും പരിസരവും ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാതെ തയ്യാറാക്കിയ ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ടാണ് ശേഷം വന്ന അന്വേഷകരും ആധികാരിക രേഖയായി കണ്ടത്. സി.ബി.ഐ. അന്വേഷണ സംഘവും വിഷയത്തെ ലാഘവ ബുദ്ധിയോടെ സമീപിച്ചതാണന്നും നേതാക്കള്‍ കുറ്റപ്പെടുത്തി

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …