Wednesday , May 22 2019
Breaking News
------

സി.എം ഉസ്താദിന്റെ മരണം ;സമസ്ത പ്രക്ഷോഭ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദില്‍ എസ് കെ എസ് എസ് എഫ് സംഗമം

കോഴിക്കോട്: സമസ്ത വൈസ് പ്രസിഡന്റു ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക,കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത പ്രക്ഷോഭ പരിപാടിക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫ് ഹൈദറബാദ് ചാപ്പ്റ്റര്‍ കമ്മിറ്റി ഐക്യധാര്‍ഡ്യ സംഗമം ടോളി ചൗക്കി മത്ത്ഹമ് അബൂ ഖാലിദില്‍ സംഘടിപ്പിച്ചു നുറുകണക്കിന് മലയാളികള്‍ പങ്കെടുത്ത സംഗമത്തില്‍

ചാപ്റ്റര്‍ പ്രസിഡന്റ് റഈസ് ഫൈസി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശാഫി മഷ്‌റിക് സ്വാഗതം പറഞ്ഞു, സൈബര്‍വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യ പ്രഭാഷണം നടത്തി, നിസാം ഹുദവി പല്ലാര്‍, റാഫി ഹസനി, റഈസ് വയനാട്, റഫീഖ് അന്‍വരി, സ്വാലിഹ് പട്ടാമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു പരിപാടി മജ്‌ലിസുന്നുറോടെ സമാപ്പിച്ചു

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …