Thursday , January 23 2020
Breaking News

പ്രളയ ബാധിതര്‍ക്ക് പ്രാര്‍ത്ഥനയുമായി എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ സമാപിച്ചു.

ള്ളിയത്തടുക്ക – കേരളത്തിലെ പ്രളയബാധിതരായവര്‍ക്കുള്ള പ്രാര്‍ത്ഥന സംഗമത്തോടെ എസ്.കെ.എസ്.എസ്.കാസര്‍കോട് മേഖല ഫ്രീഡം സ്‌ക്വയര്‍ സമാപിച്ചു.ള്ളിയത്തടുക്കയില്‍ നടന്ന പരിപാടി എസ്.എകെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉല്‍ഘാടനം ചെയ്തു.കേരളത്തിനെ പുനര്‍നിര്‍മിക്കുന്ന പ്രവര്‍ത്തനത്തിനുള്ള തുടക്കമാവണം ഈ സ്വാതന്ത്ര്യ ദിനമെന്നും മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാതെ സര്‍വരും സമഭാവനയോടെ കഴിയുന്ന സാമുഹികമായ ജീവിതാവസ്ഥയ്ക്ക് നാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഹിദായത്ത് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ്.കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എം. എ. ഖലീല്‍ മുട്ടത്തോടി, സുഹൈല്‍ ഫൈസി കമ്പാര്‍. ഇര്‍ഷാദ് ഹുദവി ബെദിര,ജംഷീര്‍ കടവത്ത്.ഹനീഫ് മൗലവി ഉളിയത്തടുക്ക, അബു ഉളിയത്തടുക്ക, എസ് എം ശാഫി ഹാജി, എം.എസ് ഹാജി പട്‌ള,
ജലീല്‍ ഹിദായത്ത നഗര്‍, സാലിം ബെദിര്‍, സുലൈമാന്‍ മൗലവി,റഫീഖ് ഹാജി കമ്പാര്‍, യാസര്‍ ഹുദവി ചൂരി, മുസ്തഫ പുളിക്കൂര്‍, ജാഫര്‍ ഹുദവി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹക്കീം അറന്തോട് ,മുനാസിര്‍ ഹിദായത്ത് നഗര്‍, മുസ്തഫ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

ഡി വൈ എഫ് ഐ നേതാവിനെ കൊല്ലുമെന്ന് ഭീഷണി ; 6 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബദിയഡുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി വൈ എഫ് ഐ …