Friday , March 22 2019
Breaking News
Ali

മുന്‍കാല നേതാക്കളെ സ്മരിക്കല്‍ വര്‍ത്തമാനകാലത്ത് അനിവാര്യം: സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍

കാസര്‍കോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്‌കരിക്കുന്ന വര്‍ത്തമാനകാലത്ത് മുന്‍ കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു, ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂണ്‍ 2 മുതല്‍ 5 വരെ കാസര്‍ക്കോട്ട് നടത്തുന്ന റമളാന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം, ഭൗതിക സുഖത്തില്‍ ഇസ്ലാമിനെയും, മത കാര്യങ്ങളെയും മറന്ന് ‘പോവുന്ന തലമുറ വളര്‍ന്ന് വരികയാണ്, തിന്മകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന ചുറ്റുപാടില്‍ നിന്ന് മാറ്റം വരണം, പരിശുദ്ധ ഇസ്ലാമിന്റെ ചുറ്റുപാടിലേക്ക് യുവക്കളെ കൊണ്ട് വരുന്നതില്‍ എസ് കെ എസ് എസ് എഫ് ചെയ്യുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്., ആത്മ സമര്‍പ്പണം നടത്തിയ ബദ്ര്‍ ശുഹദാക്കളുടെ സ്മരണ പഠിക്കാന്‍ യുവതല മുറ തയ്യാറാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അദ്ധ്യക്ഷനായി, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ക ജെ സ്വാഗതം പറഞ്ഞു, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുദുല്ല ഹാജി പതാക ഉയര്‍ത്തി ബദര്‍ ഒരു ചരിത്ര വായന എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്യയദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ,അബുബക്കര്‍ സാലൂദ് നിസാമി, ഹംസത്തു സഅദി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, ബഷീര്‍ ദാരിമി തളങ്കര,
എസ് പി സലാഹുദ്ധീന്‍, അബു തങ്ങള്‍, പൂക്കോയ തങ്ങള്‍, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി അരിയങ്കല്ല്, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍,ഇബ്രാഹിം ഹാജി സഫ,
സുബൈര്‍ ദാരിമി പൈക്കം പി, എച്ച് അസ്ഹരി, മുഹമ്മദ് കുഞ്ഞി തുരുത്തി, യു ബഷീര്‍ ഉളിയത്തടുക്ക,ജൗഹര്‍ ഉദുമ, എം.എച്ച് മഹ്മൂദ് ഹുസൈന്‍ ഹാജി ബേര്‍ക്ക, സിദ്ധീഖ് ബെളിഞ്ച, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ആദം ദാരിമി, സലാം ഫൈസി പേരാല്‍ ശിഹാബ് അണങ്കൂര്‍ ,ലത്തീഫ് കൊല്ലമ്പാടി, റംശീദ് കല്ലുരാവി ഇര്‍ഷാദ് ഹുദവി ബെദിര, തുടങ്ങിയ നേതാക്കള്‍
സംബന്ധിച്ചു

ഞായറാഴ്ച രണ്ടാം ദിവസം സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും, സ്വാഗത സംഘം ട്രഷറര്‍ ബി എം കുട്ടി അദ്ധ്യക്ഷനാകും,പ്രമുഖ പ്രഭാഷകന്‍ അന്‍വര്‍ മുഹ്യ യദ്ധീന്‍ ഹുദവിഎത്രയും പ്രിയപ്പെട്ട ഭര്‍ത്താവ് അറിയുവാന്‍, എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും
ജൂണ്‍ നാല് തിങ്കളാഴ്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷനാകും
ജൂണ്‍ 5 ന് സമാപനം മഹാ സംഗമം വര്‍ഷങ്ങളായി എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരിപാടിയുടെ സ്വാഗത സംഘ ചെയര്‍മനായി പ്രവര്‍ത്തിച്ചിരുന്ന മര്‍ഹും ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം നടക്കും, സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റും മായ ഖാളി ത്വാഖ അഹ്മദ് മൗലവി ഖാസിയാറകം ഉദ്ഘാടനം ചെയ്യും’ ,സമസ്തയുടെ പ്രമുഖര്‍ ഖത്തര്‍ ഹാജിയെ അനുസ്മരിക്കും തുടര്‍ന്ന്
സമസ്ത യുടെയും കീഴ്ഘടങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളുടെയും, പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മജ് ലിസുന്നൂര്‍ ആത്മീയ സദസ്സും, കൂട്ടുപ്രാര്‍ത്ഥനയും നടക്കും കുട്ടു പ്രാര്‍ത്ഥനക്ക് പ്രമുഖ സൂഫിവര്യന്‍
ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും, നാല്‍ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നടക്കുന്ന സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി ,സയ്യിദ് എന്‍ പി.എം സൈനുല്‍ ആബിദീന്‍ നേത്യത്വം നല്‍കും.

RANDOM NEWS

Nileshwram

ബസ് സ്റ്റാന്റ് പൊളിച്ചു; കാത്തിരിപ്പ് കേന്ദ്രം തുറന്നു ; വൈദ്യുതി തൂണുകള്‍ മധ്യത്തിലായി

നീലേശ്വരം: ബഹുനില മന്ദിരമായി നീലേശ്വരം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പുതുക്കി പണിയാന്‍ പഴയ കെട്ടിടം പൊളിക്കുകയും പുതിയ കാത്തിരിപ്പ് കേന്ദ്രം …