Monday , May 20 2019
Breaking News
Snake

വാഹനത്തിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാഹനത്തില്‍ കുടുങ്ങിയ പാമ്പിനെ പുറത്താക്കാന്‍ പഠിച്ചപണി മുഴുവനും നോക്കിയിട്ടും നടന്നില്ല.കാറഡുക്ക കര്‍മന്‍തോടി ബ്ലോക്ക് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൂര്‍ഖന്‍ പാമ്പ് കയറിക്കൂടിയത്. എന്‍ജിന്റെ ഭാഗത്ത് കണ്ട പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തെ അനക്കിയും വെള്ളമൊഴിച്ചും പുറത്താക്കാന്‍ നോക്കിയിട്ടും പാമ്പിന് കൂസലില്ല. അകത്തേക്ക് ഇഴഞ്ഞ് പോയതിനാല്‍ ചൊവ്വാഴ്ച വാഹനം ഉപയോഗിക്കാതെ വച്ചു. പുറത്തുപോകുമെന്ന പ്രതീക്ഷയില്‍ ബോണറ്റ് തുറന്നുവെച്ചിരിക്കുകയാണ് അധികൃതര്‍.

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …