Monday , September 24 2018
Breaking News
BJP

സോളാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ പ്രകടനം

കാസര്‍കോട് : സോളാര്‍ കേസില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തി വരുന്ന പോരാട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും കേസില്‍ എല്ലാ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ബി ജെ പി ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്‍ മണിയങ്കാനം എന്നിവര്‍ നേതൃത്വം നല്‍കി.

BJP

RANDOM NEWS

SYS

ലക്ഷ്യം 50 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനവ്; അപലോഡിംഗിന് 15 കേന്ദ്രങ്ങള്‍:; കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സജ്ജീകരണം ആവേശമായി

മഞ്ചേശ്വരം: ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് …