Thursday , July 18 2019
Breaking News
Ooman-Chandy

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ കോടതി വിധി

ബെംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി ഉത്തരവ്. വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനാണ് ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് വ്യവസായി എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണില്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നെന്നും പലപ്പോഴായി ഒരു കോടി 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നും കുരുവിളയുടെ പരാതിയില്‍ പറയുന്നു.

സ്‌കോസ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഈ കമ്പനിയാണ് കുരുവിളയില്‍നിന്ന് പണം കൈപ്പറ്റിയത്. കമ്പനി എംഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. 2015 മാര്‍ച്ച് 23ന് ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

വിധി തന്റെഭാഗം കേള്‍ക്കാതെ ഉമ്മന്‍ചാണ്ടി തിരുവനന്തപുരം: ബാംഗ്ലൂര്‍ സിറ്റി സിവില്‍ കോടതിയില്‍ നിന്നുണ്ടായിട്ടുള്ള വിധി തന്റെഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. വിധിപകര്‍പ്പില്‍ തന്നെ ഇത് എക്‌സ് പാര്‍ട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ തന്റെഭാഗം കേള്‍ക്കുകയോ, തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ബാംഗ്‌ളൂര്‍ കോടതിയില്‍ നിന്ന് ലഭിച്ച നോട്ടീസ് പ്രകാരം കേസ് നടത്താന്‍ അഡ്വക്കേറ്റ് രവീന്ദ്രനാഥിന് വക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ നിന്ന് ഒരു സമന്‍സും ലഭിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

RANDOM NEWS

Lookout

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ്: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. …