Saturday , July 20 2019
Breaking News
Nombuthura

സോളിഡാരിറ്റി എസ്.ഐ.ഒ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമ വേദിയായി

കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും എസ്.ഐ.ഒ യും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ സ്‌നേഹ സംഗമമായി.
അധികാരി വര്‍ഗം തന്നെ രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത പടര്‍ത്തുന്ന കാലത്ത് സൗഹൃദത്തിന്റെ വിശാലമായ പൊതു ഇടങ്ങളും കൂട്ടായ്മകളും രൂപപ്പെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം പി.ബി എം ഫര്‍മീസ് പറഞ്ഞു. സോളിഡാരിറ്റി -എസ്.ഐ.ഒ സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഇഫ്താര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സൗഹൃദത്തിന്റെ പൊതു ഇടങ്ങളെയും കൂട്ടായ്മകളെയും സൃഷ്ടിക്കാന്‍ ആഘോഷവേളകളിലെ ഇത്തരം ഒത്തുകൂട്ടലുകള്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യു.സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി,യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വല്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സി.ഐ അബ്ദുല്‍ ഹമീദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ്, ഐ.സ്.എം വിസ്ഡം പ്രതിനിധി റഫീഖ് മൗലവി, എം.എസ്.എം ജില്ലാ സെക്രട്ടറി അനീസ് മദീനി, ആരിഫ് തെക്കില്‍, ഷിഹാബ് കൊമ്പനടുക്കം തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ബി. കെ മുഹമ്മദ് കുഞ്ഞി, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഷഫീക്ക് നസറുല്ല , എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, അഷറഫ് കൈന്താര്‍, നിസാര്‍ പെര്‍വാഡ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി.കെ. അബ്ദുല്ല, മഹമ്മൂദ് എരിയാല്‍, സിറാജ് തെക്കില്‍, പി.എം.കെ നൗഷാദ്, ഫസല്‍ റഹ്മാന്‍ മാസ്റ്റര്‍, ഫസല്‍ കോളിയാട്, ഷാനിദ് നെല്ലിക്കട്ട, ഷംസുദ്ദീന്‍ ചിറാക്കല്‍, ഇസ്മായില്‍ അഹ്മദ്, പി.സി മുഹമ്മദ് സമീര്‍ , സി.എ യൂസുഫ്, എന്‍.എം റിയാസ്, എ.ജി ജമാല്‍, ആര്‍.ബി മുഹമ്മദ് ഷാഫി, പി.സി സാബിര്‍, ഇംതിയാസ് പെര്‍ള, തബ്ഷീര്‍ കമ്പാര്‍, ഷഹബാസ് കോളിയാട്, നാസിഹ് , മുസവ്വിര്‍ , ഫൈസാന്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നാഫിഹ് സ്വാഗതം പറഞ്ഞു. അഹ്മദ് ജാബിര്‍ ഖിറാഅത്ത് നടത്തി.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …