Sunday , September 27 2020
Breaking News

കക്ക വാരുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു

Sooryagathamകാഞ്ഞങ്ങാട്: കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റ് തൊലി പൊളിഞ്ഞു. വെള്ളിക്കോത്ത് വീണച്ചേരിയിലെ രാജു എന്ന കെ. രാജേഷിനാണു (39) സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണി വരെ ചിത്താരി അഴിമുഖത്തിനു സമീപം പൊയ്യക്കര പുഴയിലാണ് കക്ക വാരിയത്.
വീട്ടില്‍ തിരിച്ചെത്തി പിറ്റേ ദിവസം രാവിലെ കുളിച്ചു തോര്‍ത്തിയപ്പോഴാണ് പുറം ഭാഗത്ത് കഴുത്തിനു താഴോട്ടു നീറ്റലും വേദനയും തോന്നിയത്. നോക്കിയപ്പോള്‍ തൊലിയില്‍ കുമിളകള്‍ വന്നതായും തോര്‍ത്ത് ഉരച്ച ഭാഗത്തു തൊലി പൊളിഞ്ഞതായും കണ്ടു. ഇതേ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ചികില്‍സ തേടിയെങ്കിലും സൂര്യാഘാതത്തിന് പുരട്ടാനുള്ള ഓയിന്റ്മെന്റും ഗുളികയും ജില്ലാ ആസ്പത്രി ഫാര്‍മസിയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും ഇവ രണ്ടും വാങ്ങാന്‍ പുറത്തേക്കെഴുതി നല്‍കുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

RANDOM NEWS

കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കുമ്പള : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. …