Thursday , January 23 2020
Breaking News

പോളില്‍ മിന്നിപെണ്‍സംഘം; ദേശീയ അത്ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

ലഖ്‌നൗ:ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനം രണ്ട് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകള്‍ നേടി കേരളം മുന്നേറ്റം തുടരുന്നു.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ മൂന്ന് മെഡലുകളും കേരളം നേടിയപ്പോള്‍ പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ടി. ഗോപിയും സ്വര്‍ണം നേടി. മീറ്റ് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ 116 പോയന്റോടെ കേരളം മുന്നിലാണ്.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ കൃഷ്ണ രചന്‍ (3.80 മീറ്റര്‍), നിവ്യ ആന്റണി (3.60), എം.കെ. സിന്‍ജു (3.30) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. പുരുഷന്മാരുടെ ഹൈജമ്പില്‍ ജിയോ ജോസ് (2.21 മീറ്റര്‍) വെള്ളിയും വനിതകളുടെ 400 മീറ്ററില്‍ ജിസ്‌ന മാത്യു (53.08 സെക്കന്‍ഡ്) വെങ്കലവും നേടി. ലോകമീറ്റിന് നേരത്തേ യോഗ്യത നേടിയ ഗോപി വ്യാഴാഴ്ച 30 മിനിറ്റ് 52.75 സെക്കന്‍ഡില്‍ 10000 മീറ്റര്‍ പൂര്‍ത്തിയാക്കി.

RANDOM NEWS

ട്വന്റി 20: ധവാന് പകരം സഞ്ജു ടീമില്‍

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു വി. സാംസണ്‍ ഇടം നേടി. ഓപ്പണര്‍ ശിഖര്‍ …