Monday , February 18 2019
Breaking News
Sreedharan-pilla

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും ശ്രീധരന്‍പിള്ള

കാസര്‍കോട്: ഈ ലോക് സഭാ തിരഞ്ഞെടുപ്പോടുകൂടി സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരക്കുന്നതിന് ബി.ജെ.പി. നടത്തുന്ന വീഡിയോ രഥം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സി.പി.എമ്മിനെ ഒപ്പം കൂട്ടാമെന്ന കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അപഹാസ്യമാണ്. തിരഞ്ഞെടുപ്പിനെ ബി.ജെ.പി. വെല്ലുവിളിയായാണ് കാണുന്നത്. കേരളത്തില്‍ വികസനം ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ബി.ജെ.പി. നടത്തുന്നത്അദ്ദേഹം പറഞ്ഞു. അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണ ഷെട്ടി സ്വാഗതം പറഞ്ഞു. എം.സഞ്ചീവഷെട്ടി, എ.കെ. കയ്യാര്‍, പുഷ്പ അമേക്കള, എ. വേലായുധന്‍, പി. രമേശ്, ആര്‍. ഗണേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …