Sunday , June 16 2019
Breaking News
Sreedharanpi;a

കേരളത്തിലിപ്പോള്‍ വിമോചനസമരത്തെക്കാള്‍ മോശം സാഹചര്യം- ശ്രീധരന്‍പിള്ള

കോഴിക്കോട്: കേരളത്തില്‍ ഇപ്പോള്‍ വിമോച സമരകാലത്തേക്കാള്‍ മോശം സാഹചര്യമാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. എന്നാല്‍ 356 ാം വകുപ്പ് ഉപയോഗിക്കുന്നതില്‍ പരിമിതിയുണ്ട്. തന്ത്രിയോട് സംസാരിച്ചതില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ എസ്.എന്‍.ഡി.പി യോഗത്തിലെ വിശ്വാസികള്‍ എന്‍.ഡി.എ സമരത്തിന് ഒപ്പമാണെന്നും ശ്രീധരന്‍പിള്ള മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എയുടെ ഭാഗമാണ്. എസ്.എന്‍.ഡി.പിക്ക് വിരുദ്ധമായ നിലപാടല്ല ഉള്ളത്. പതിനെട്ടാംപടിയെ സംബന്ധിച്ചെടുത്തോളം ആചാരലംഘനം ഉണ്ടായാല്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങളും തന്ത്ര വിധിയില്‍ ഉണ്ട്. അത് പലപ്പോഴും ചെയ്യാറുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം.

ശബരിമലയില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന കാര്യം വാസ്തവ വിരുദ്ധമാണ്. സി.പി.എം ഫ്രാക്ഷനിലുള്ള മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ബി.ജെപി എംപിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ഒരു പ്രത്യേക കാരണം ഉണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല. യുവമോര്‍ച്ചാ യോഗത്തില്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നു. നാളെ എന്‍.ഡി.എ ആരംഭിക്കുന്ന യാത്ര ശബരിമല വിഷയത്തില്‍ ബോാധവത്കരണ പ്രക്രിയയുടെ ഭാഗമാണെന്നും പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …