കൊച്ചി : വരാപ്പുഴയില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്. വീടുകയറി ആക്രമിച്ച കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ് അറിയിച്ചു. എസ് പി യുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതായും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കു ശേഷം ശ്രീജിത്തിന്റെ മൃതദേഹം രാത്രി ഏഴരയോടെ വരാപ്പുഴയിലെത്തിച്ചു. പ്രദേശത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. മൃതദേഹവുമായി നാട്ടുൂകാര്‍ ദേശീയ പാത ഉപരോധിച്ചു.
അതേസമയം വീട്ടില്‍ കയറി ആക്രമണം നടത്തിയത് മറ്റൊരാളാണെന്നും ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നുമുള്ള ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന് വിനീഷിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നുവെന്നാണ് വിനീഷ് നേരത്തെ മൊഴി നല്‍കിയത്. ശ്രീജിത്തും സഹോദരനും ഉള്‍പ്പെടുന്ന സംഘത്തിന്റെ സാന്നിധ്യത്തിലാണ് വിനീഷ് അവര്‍ക്കെതിരെ മൊഴി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
തദേവസ്വം പാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നുമാണ് വിനീഷ് നേരത്തെ വെളിപ്പെടുത്തിയത്.
