Thursday , July 18 2019
Breaking News

മംഗലാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ചാര്‍ജ് വര്‍ദ്ധനവ് അനധികൃതം: അഡ്വ കെ.ശ്രീകാന്ത്

BJP-District-General-Secretary-Advt.-K-Sreekanthകാസര്‍കോട്: യാതൊരു മുന്നറിയിപ്പുകളും നല്‍കാതെ നിയമങ്ങള്‍ ലംഘിച്ച് കേരള സര്‍ക്കാര്‍ മംഗലാപുരം റൂട്ടില്‍ നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകളുടെ ചാര്‍ജ് വര്‍ദ്ധനവ് അനധികൃതമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു.
കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് കേരള എസ്ആര്‍ടിസി 53 നിന്നും 56 രൂപയാണ് വര്‍ദ്ദിപ്പിച്ചത്. കര്‍ണാടക എസ്ആര്‍ടിസി മംഗലാപുരത്തില്‍ നിന്നും ചൗക്കിവരെ 1 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായ ചാര്‍ജ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ പാവങ്ങളുടെ മേല്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് ഭീമമായ ചാര്‍ജ് വര്‍ധനവാണ് ഈ റൂട്ടില്‍ നടപ്പാക്കിയിരിക്കുന്നത്.
അതിര്‍ത്തി ജില്ലയായ കാസര്‍കോട് നിവാസികള്‍ക്ക് ഏറെ ദുരിതമാണ് ഇതുവഴി ഉണ്ടാവുക. പിന്നോക്ക ജില്ലയായ കാസര്‍കോട് നിന്നും ആരോഗ്യ വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് മംഗലാപുരത്തെ ആശ്രയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പടെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോയി വരാന്‍ കെഎസ് ആര്‍ടിസിയുടെ ഈ ചാര്‍ജ് വര്‍ദ്ധനവ് വണ്‍ സാമ്പത്തിക ബുദ്ധിമുട്ടിനു ഇടയാക്കും. ഇതുമൂലം അവരുടെ തുടര്‍ചികിത്സ പോലും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് കേരള സര്‍ക്കാര്‍ ജനങ്ങളെ എത്തിക്കുന്നത്.
കെഎസ്ആര്‍ടിസി ബസ്സുകളുടെ ഈ അനധികൃതമായ ചാര്‍ജ്ജ് വര്‍ദ്ധന അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടികളുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …