Sunday , August 9 2020
Breaking News

രാജ്യത്തിന്റെ എല്ലാ വര്‍ഗ്ഗ ജനങ്ങളുടെയും വികസനം ലക്ഷ്യംവെച്ചുള്ള പ്രായോഗിക ജനകീയ ബജറ്റ്: അഡ്വ.കെ ശ്രീകാന്ത്

കാസര്‍കോട് : രാജ്യത്തിന്റെ എല്ലാ വര്‍ഗ്ഗ ജനങ്ങളുടെയും വികസനം ലക്ഷ്യംവെച്ചുള്ള പ്രായോഗിക ജനകീയ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു.
മഹിളാ ശക്തീകരണത്തിന് ഏറെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പെടുത്തിട്ടുണ്ട്. പാവപ്പെട്ടവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ധേശങ്ങള്‍ ബജറ്റിലുള്ളത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക പരിഹരിക്കാനുള്ള പദ്ധതികള്‍ മാലിന്യ നിര്‍മാജനത്തിന് സഹായകരമാകും.കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വസഹായ സംഘങ്ങള്‍ ശക്തിപ്പെടുത്തുവാനുള്ള നിര്‍ദ്ധേശങ്ങള്‍ ബജറ്റില്‍ ഉണ്ട്. ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പ്രായോഗികമായ ജനകീയ ആവശ്യങ്ങള്‍ നിറവേറ്റുന്ന ബജറ്റ് രാജ്യത്തിന്റെ സന്പത് വ്യവസ്ഥയെ ശക്തിപെടുത്തുന്നുമെന്നും ശ്രീകാന്ത് പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …