Sunday , September 15 2019
Breaking News
Shobhayathra

എങ്ങും ശോഭായാത്രകള്‍; നാടും നഗരവും അമ്പാടിയായി

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാടെങ്ങും ശോഭായാത്രകള്‍. പീലി തിരുമുടി ചൂടി ഓടക്കുഴലൂതി ഉണ്ണിക്കണ്ണന്മാരും ആടയാഭരണങ്ങളണിഞ്ഞ് ഗോപികമാരും ഘോഷയാത്രയില്‍ അണിനിരന്നു..പഞ്ചവാദ്യമേളങ്ങള്‍, മുത്തുകുടകള്‍, കേരളീയ വേഷം ധരിച്ചെത്തിയ വനിതകള്‍, ഭജന സംഘങ്ങള്‍ തുടങ്ങിയവ ശോഭയാത്രക്ക് മാറ്റുകൂട്ടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍് ശോഭയാത്രകള്‍ നടന്നു. ബോവിക്കാനത്തും, പരവനടുക്കത്തും നടക്കുന്ന മഹാശോഭയാത്രകളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.

കാളിയമര്‍ദ്ദനം, ഗോവര്‍ധനമേന്തിയ കൃഷ്ണന്‍, അമ്പാടിക്കണ്ണന്‍, ആലിലക്കണ്ണന്‍, അനന്തശയനം, വെണ്ണതിന്നുന്ന കണ്ണന്‍ തുടങ്ങിയ നിശ്ചല ദൃശ്യങ്ങളും ശോഭയാത്രയ്ക്ക് മാറ്റുകൂട്ടി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നു.

മാതോത്ത് മഹാവിഷ്ണു ക്ഷേത്രം, അരയി കാര്‍ത്തിക മുത്തപ്പന്‍ ക്ഷേത്രം, ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലുരാവി അയ്യപ്പ ഭജന മന്ദിരം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹൊസ്ദുര്‍ഗ് മൂകാംബിക ക്ഷേത്രം, കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകളും, കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, പടിഞ്ഞാറെക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍് കാഞ്ഞങ്ങാട് നഗര്‍ ശോഭയാത്രയുമായി കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി. നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.

നെല്ലിത്തറ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം മഞ്ഞംപൊതിക്കുന്ന് വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര കാലിച്ചോന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് കാലിച്ചാമരം കാലിച്ചാന്‍ ദേവസ്ഥാന പരിസരം, ഉദയംകുന്ന് അയ്യപ്പമഠം, കല്യാണ്‍ റോഡ് മാരിയമ്മന്‍ ദേവസ്ഥാനം, കിഴക്കുംകര അയ്യപ്പ ഭജന മഠം പരിസരം, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം എന്നി സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മാവുങ്കാല്‍ ടൗണ്‍ വഴി ശ്രീരാമ ക്ഷേത്രത്തില്‍ സമാപിച്ചു. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, പൂച്ചക്കാട് കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

ലോക നന്മക്കായി ഭഗവാന്‍ കൃഷ്ണന്‍ ഭൂജാതനായ അഷ്ടമിരോഹിണി നാളാണ് വിശ്വാസികള്‍ ശ്രീകൃഷ്ണ ജന്മദിനമായി കൊണ്ടാടുന്നത്.

Shobhayathra Shobhayathra-1 Shobhayathra-2 Shobhayathra-3 Shobhayathra-4

Shobhayathra

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …