Tuesday , August 20 2019
Breaking News
Sree-Ram

ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. മജിസ്‌ട്രേറ്റാണ് ശ്രീറാമിനെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്. നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ധാരണ. എന്നാല്‍ ശ്രീറാമിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

സ്ട്രക്ചറില്‍ കിടത്തി മുഖത്ത് മാസ്‌ക് വെച്ച് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിലാണ് ശ്രീറാമിനെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടു പോയത്. മജിസ്‌ട്രേറ്റ് ആംബുലന്‍സിലെത്തിയാണ് ശ്രീറാമിനെ കണ്ടത്. കേസ് അന്വഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു.

ജയില്‍ സൂപ്രണ്ട് എത്താനായി ജയിലിന് മുന്നില്‍ പോലീസ് സംഘം ശ്രീറാമുമായി കാത്ത് നില്‍ക്കുകയാണ്.
ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് സബ് ജയിലിലേക്ക് മാറ്റിയത്. കേസില്‍ ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു.

അപകടമുണ്ടായതിനെ തുടര്‍ന്ന് ശ്രീറാമിനും ചെറിയ പരിക്കുകള്‍ പറ്റിയിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം അവഗണിച്ച് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടുകയായിരുന്നു.

കേസില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും ഒരു റിമാന്‍ഡ് പ്രതിക്ക് ഒരിക്കലും ലഭിക്കാത്ത തരത്തില്‍ എസിയും ടിവിയും ഉള്‍പ്പെടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ശ്രീറാം ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

RANDOM NEWS

SBI

സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകള്‍കൂടി പൂട്ടും

ആലപ്പുഴ: സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ …