Thursday , July 18 2019
Breaking News
Strike

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി; ജില്ലയില്‍ പൂര്‍ണ്ണം

കാസർകോട്: തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെതൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

കാസര്‍കോട് കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. നഗരത്തില്‍ ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഓടി.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടന്ന ധര്‍ണ്ണയില്‍ സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, യു ടി യു സി, എസ് ടി യു, ഐ എന്‍ എല്‍ ടി, എന്‍ എല്‍ യു നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ഉച്ചയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തീവണ്ടികള്‍ തടയുമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

Strike-1 Strike-2

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …