Thursday , December 13 2018
Breaking News
STU

വികലമായ നയങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം ശക്തമാക്കണം: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെ യോജിച്ച മുന്നേറ്റം ശക്തമാക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. എസ്.ടി.യു ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഒരു വാചകം പോലുമില്ല. കുത്തകകളെയും കോര്‍പ്പറേറ്റുകളെയും സഹായിക്കുന്ന നയമാണ് കേന്ദ്രം തുടരുന്നത്. സംസ്ഥാന സര്‍ക്കാരും പാവപ്പെട്ട തൊഴിലാളികളെ അവഗണിക്കുകയാണ്. യോജിപ്പിന്റെ പാത വിശാലമാക്കി ശക്തമായ മുന്നേറ്റം അനിവാര്യമായിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

കാസര്‍കോട്ടെ ആദ്യകാല എസ്.ടി.യു നേതാവ് എം.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭാരവാഹികളായ ബി.കെ അബ്ദുല്‍ സമദ്, എന്‍.എ അബ്ദുല്‍ ഖാദര്‍, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, ഷംസുദ്ദീന്‍ ആയിറ്റി, ബി.പി മുഹമ്മദ്, ഇബ്രാഹിം പറമ്പത്ത്, സുബൈര്‍ മാര, മുഹമ്മദ് കുഞ്ഞി കൂളിയാങ്കല്‍, മാഹിന്‍ മുണ്ടക്കൈ, അബ്ദുള്ള ഹാഷിം, അബ്ദുല്‍ റഹ്മാന്‍ ഹാജിവളപ്പ്, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, യൂനുസ് വടകരമുക്ക്, കരീം കുശാല്‍ നഗര്‍, ഹാരിസ് ബോവിക്കാനം, ഇസ്മായില്‍ തൈക്കടപ്പുറം, മജീദ് മലബാരി, ഖാദര്‍ മൊഗ്രാല്‍, ഇബ്രാഹിം മണിയനൊടി, മുംതാസ് സമീറ, ആയിഷത്ത് താഹിറ, എസ്.എം അബ്ദുല്‍ റഹ്മാന്‍, ഷബീര്‍ തുരുത്തി പ്രസംഗിച്ചു.

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …