Monday , December 17 2018
Breaking News
Cheripady-Kavu

ചെരിപ്പാടി കാവിന്റെ സൗന്ദര്യം അടുത്തറിയാന്‍ കുട്ടികളെത്തി

ഉദുമ: ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഉദയമംഗലം ചെരിപ്പാടി കാവിന്റെ സൗന്ദര്യം നേരിട്ടനുഭവിച്ച് വിദ്യാര്‍ത്ഥികള്‍. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥികളാണ് പഠനയാത്രയുടെ ഭാഗമായി ചെരിപ്പാടി കാവിലെത്തിയത്. പ്രകൃതിയുടെ പച്ചപ്പ് ഇല്ലാതാക്കുംവിധം കാവിനത്ത് ഈര്‍പ്പം ഇല്ലാതായി കൊണ്ടിരിക്കുന്നതും വനത്തിനുള്ളിലൂടെ വെള്ളം ഒഴുകിയിരുന്ന ചാലുകള്‍ ഇല്ലാതായതും വിദ്യാര്‍ത്ഥികള്‍ ആശങ്കയോടെ ആസ്വദിച്ചു. മഞ്ഞ കറുപ്പന്‍, ഇന്ത്യന്‍ മഞ്ഞക്കിളി, നാട്ടു തത്ത, ഇത്തി കണ്‍കുരുവി, നാട്ടു ബുള്‍ബുള്‍, പുള്ളി കുറുമ്പന്‍, പൊട്ടു വാലാട്ടി തുടങ്ങിയ പക്ഷികളും ഗരുഡ, നാരക എന്നീ ശലഭങ്ങളും കുട്ടികള്‍ക്ക് പുതിയ കാഴ്ചകള്‍ സമ്മാനിച്ചു.
200വര്‍ഷം പഴക്കമുള്ള മരവള്ളികളും, നറുംപാണല്‍, നായുരുപ്പ്, എരിഞ്ഞി, എടല, സര്‍പ്പഗന്ധി എന്നീ മരങ്ങളും മേല്‍ക്കാട്, ഇടക്കാട് എന്നിവയെല്ലാം കണ്ട് ആസ്വദിച്ചെങ്കിലും ഏറെ തെരഞ്ഞിട്ടും അടിക്കാടുകള്‍ കാണാനാവാത്തത് വിദ്യാര്‍ത്ഥികളെ നിരാശരാക്കി.
കാവിന് ചുറ്റും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളും കുപ്പികളും മറ്റു മാലിന്യങ്ങളും വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു. ഇത്രയും സൗന്ദര്യമുള്ള കാവിനെ നശിപ്പിക്കാതിരിക്കാന്‍ മരങ്ങള്‍ക്ക് ചുറ്റും വലയം തീര്‍ത്ത് കാവു സംരക്ഷണ പ്രതിജ്ഞയും വനവത്ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് കുട്ടികള്‍ കാവില്‍ നിന്നും പുറത്തിറങ്ങിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ ആനന്ദ് പേക്കടം ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍, അധ്യാപകരായ പി.കെ ബാലകൃഷ്ണന്‍, എ.വി പ്രകാശന്‍, കെ.കെ കുഞ്ഞിരാമന്‍, സി. സുഷമ, പി. ദിലീപ് കുമാര്‍, ടി. അബ്ദുല്‍ റഹിമാന്‍ നേതൃത്വം നല്‍കി.

RANDOM NEWS

Arrest

റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് ; കരാറുകാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയായ കരാറുകാരനെ …