Friday , November 22 2019
Breaking News

സ്വകാര്യ കോളേജില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പെര്‍ള: സ്വകാര്യ കോളേജില്‍ നിന്ന് ടി.സി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പല്‍ത്താജെയിലെ ബാബുശൈലജ ദമ്പതികളുടെ മകന്‍ അജിതി(19)നെയാണ് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെള്ളൂര്‍ ബജലിലെ സ്വകാര്യകോളേജില്‍ ഡിഗ്രിവിദ്യാര്‍ത്ഥിയായിരുന്നു അജിത്. ഒരാഴ്ചമുമ്പ് അജിതും ഒരുപെണ്‍കുട്ടിയും തമ്മിലുള്ള ദൃശ്യങ്ങള്‍ കോളജിലെ സി.സി.ടിവിയില്‍ പതിയുകയും ഇത് ശ്രദ്ധയില്‍ പെട്ട അധികൃതര്‍ അജിതിനെ ടി.സി. നല്‍കി പറഞ്ഞുവിടുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞിരുന്നില്ല. കോളേജില്‍ പോകാത്തതിന്റെ കാരണം വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ സുഖമില്ലെന്നായിരുന്നു അജിതിന്റെ മറുപടി. ഇന്നലെ വീട്ടുകാര്‍ പുറത്തുപോയ സമയത്ത് അജിത് വീട്ടില്‍ തനിച്ചായിരുന്നു. വൈകിട്ട് 5 മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പഠനം മുടങ്ങിയതിലുള്ള മനോവിഷമം മൂലമാകാം അജിത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. സഹോദരങ്ങള്‍: സാവിത്രി, ശാലിനി, രഞ്ജിനി, രഞ്ജിത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

RANDOM NEWS

സാമ്പത്തിക ബാധ്യത : പെയിന്റിംഗ് തൊഴിലാളി ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മുള്ളേരിയ : സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്ന പെയിന്റിംഗ് തൊഴിലാളി ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിചട്ചു. മുള്ളേരിയ പണിയയിലെ …