Monday , June 25 2018
Breaking News
Sports

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള: ജി.എം.ആര്‍.എച്ച്.എസ് ഗേള്‍സും ബേത്തൂര്‍പാറയും ഒപ്പത്തിനൊപ്പം

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിവസം 80 പോയിന്റുകള്‍ വീതം നേടി ജി.എം.ആര്‍.എച്ച്.എസ് ഫോര്‍ ഗേള്‍സും ജി.എച്ച്.എസ്.എസ്.ബേത്തൂര്‍പാറയും മുന്നില്‍ നില്‍ക്കുന്നു.61 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്.കുണ്ടംകുഴി രണ്ടാം സ്ഥാനത്തും 55 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്.ബന്തടുക്ക മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

മത്സരങ്ങള്‍ പൂര്‍ത്തിയായ എല്‍.പി.കിഡീസ് വിഭാഗത്തില്‍ ജി.യു.പി.എസ്.ചെമ്പിരിക്ക 29 പോയിന്റുകള്‍ നേടി ചാമ്പ്യന്മാരായി.ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല 13 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും പി.ബി.എം.ഇ.എച്ച്.എസ്.എസ്.നെല്ലിക്കട്ട 10 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും എത്തി.
എല്‍.പി.മിനി വിഭാഗത്തില്‍ 15 പോയിന്റുകള്‍ നേടി ഐ.ഐ.എ.എല്‍.പി.എസ് ചേരൂര്‍ ചാമ്പ്യന്മാരായി.14 പോയിന്റുകളോടെ എ.എല്‍.പി.എസ്.ബേത്തൂര്‍പാറ രണ്ടാം സ്ഥാനത്തും 10 പോയിന്റുകളോടെ ചിന്മയ വിദ്യാലയ കാസര്‍കോട് മൂന്നാം സ്ഥാനത്തും എത്തി.
മേള മൂന്നാം ദിവസമായ ഇന്ന് വൈകുന്നേരം സമാപിക്കും.മുനിസിപ്പല്‍ ചെയര്‍ പെര്‍സണ്‍ ബീഫാത്തിമ ഇബ്രാഹിം സമ്മാനദാനം നിര്‍വ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിക്കും.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …