Monday , December 17 2018
Breaking News

സുബൈദ വധം: ആസിഡും തൂവാലയും കണ്ടെടുത്തു

Murder-Subaida-Periyaപെരിയ: ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആസിഡും തൂവാലയും ആളില്ലാത്ത പറമ്പില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റ് ചെയ്ത മുഖ്യപ്രതി അജവാറ അസീസുമായി ഇന്ന് രാവിലെ അന്വേഷണ സംഘം ചെക്കിപ്പള്ളത്തെത്തി തെളിവെടുപ്പ് നടത്തിയപ്പോഴാണ് സുബൈദയെ ബോധം കെടുത്താനുപയോഗിച്ച വീര്യം കുറഞ്ഞ ആസിഡും തൂവാലയും ഉപേക്ഷിച്ച സ്ഥലം അസീസ് സംഘത്തിന് കാണിച്ചുകൊടുത്തത്. ഇവ രണ്ടും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ബോധരഹിതയായി വീണ സുബൈദയുടെ ഒരു കാതിലെ ആഭരണം താനും മറ്റേ കാതിലെ ആഭരണം അബ്ദുള്‍ ഖാദറുമാണ് അഴിച്ചെടുത്തതെന്നും അസീസ് മൊഴി നല്‍കി.
ബേക്കല്‍ സിഐ പി വിശ്വംഭരന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ യു വി വിപിന്‍, എസ്‌ഐ കെ ദിനേശന്‍, ക്രൈം സ്‌ക്വാഡ് എസ്‌ഐ ഫിലിപ്പ് തോമസ്, അംഗങ്ങളായ ലക്ഷ്മി നാരായണ, ബാലകൃഷ്ണന്‍, പ്രകാശന്‍, സതീശന്‍, നാരായണന്‍ എന്നിവരാണ് അസീസുമായി തെളിവെടുപ്പിനായി ചെക്കിപ്പള്ളത്തെത്തിയത്. തെളിവെടുപ്പിന് ശേഷം ഉച്ച കഴിഞ്ഞ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

RANDOM NEWS

Arrest

റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് ; കരാറുകാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയായ കരാറുകാരനെ …