Friday , November 22 2019
Breaking News

കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴക്കരുതെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് കൊണ്ടുപോകുമ്പോഴാണ് മാധ്യമങ്ങളോട് സുനി ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ ഒരുപാട് ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുനി പറഞ്ഞു. ബുദ്ധിമുട്ടിക്കുന്നത് സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി.

നടിയോട് വ്യക്തിവൈരാഗ്യമില്ലെന്ന് പറഞ്ഞ സുനി ആരുടെ ക്വട്ടേഷനാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. താന്‍ എന്തു പറഞ്ഞാലും പൊലീസ് പറയുന്നത് അനുസരിച്ച് അല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി പ്രതികരിച്ചു.

അതിനിടെ കേസില്‍ നിര്‍ണായക തെളിവാകേണ്ട, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്ന് റസിഡന്‍സ് ഏരിയകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്.

RANDOM NEWS

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തെ തുടര്‍ന്നാണ് …