Saturday , November 17 2018
Breaking News
Supremcourt

ഡല്‍ഹിയുടെ അധികാരം തെരഞ്ഞെടുത്ത സര്‍ക്കാറിന് -സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പരമാധികാരി ആരെന്ന ഹരജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ ലെഫ് ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലെഫ്. ഗവര്‍ണറെ അറിയിക്കണമെന്നും എന്നാല്‍ തീരുമാനങ്ങള്‍ക്ക് ഗവര്‍ണറുടെ അനുമതി വേണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

തെരഞ്ഞെടുത്ത സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരം പറയേണ്ടവരെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ഇടങ്കോലിടരുത്. എല്ലാ തീരുമാനങ്ങളും പ്രസിഡന്റിലേക്ക് പോകുകയാണെങ്കില്‍ ഭരണം നിശ്ചലമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമസഭക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ളവയില്‍ നിയമനിര്‍മാണം ആകാം. സര്‍ക്കാറും ലെഫ്.ഗവര്‍ണറുംതമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ജനാധിപത്യത്തില്‍ കൂട്ടായ പ്രവര്‍ത്തനം വേണം. ജനപ്രധിനിതികള്‍ക്ക് കൂട്ട് ഉത്തരവാദിത്വമുണ്ട്. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ക്ക് സ്വീകാര്യത വേണമെന്നും
സുപ്രീംകോടതി നിരീക്ഷിച്ചു.
ഡല്‍ഹിയുടെ ഭരണ നിര്‍വഹണ തലവന്‍ ലഫറ്റനന്റ് ഗവര്‍ണറാണെന്ന ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് എ.എ.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ
പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അ്ഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.

RANDOM NEWS

Muslim

ശഫീഖ്- അസ്ഹര്‍ ഓര്‍മ്മദിനം: യൂത്ത് ലീഗ് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: മുസ് ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് 2009 നവംബര്‍ 15ന് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ അന്നത്തെ പോലീസ്ചീഫ് …