Friday , May 24 2019
Breaking News
Supremcourt

നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ക്രമപ്രകാരം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്റെ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.

ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. യുവതീ പ്രവേശന വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇതിന് മുമ്പ് വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

RANDOM NEWS

Dileep

മാധ്യമവിചാരണയെന്ന് ദിലീപ്, സെലിബ്രറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേ എന്ന് കോടതി; ഹര്‍ജി പരിഗണിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയില്‍ കേസ് …