ഡല്‍ഹി : സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗി ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്. ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര സിറ്റിങ്ങിനിടെയാണ് തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വിവരം ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചത്. വയര്‍, ലീഫ്ലെറ്റ്, കാരവന് സ്ക്രോള്‍ തുടങ്ങിയ മാധ്യമങ്ങളില്‍നിന്നുള്ള സന്ദേശം വെള്ളിയാഴ്ച വൈകിട്ട് ലഭിച്ചിരുന്നു. എല്ലാ ജീവനക്കാരോടും താന്‍ മാന്യമായാണ് പെരുമാറിയിരുന്നത്. ഒന്നരമാസം മാത്രമാണ് ആരോപണമുന്നയിച്ച സ്ത്രീ
ഇവിടെയുണ്ടായിരുന്നുള്ളൂ. ആരോപണമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്കാന് മാത്രം ഗൗരവമുണ്ടെന്നു കരുതിയിരുന്നില്ലെന്നും രഞ്ജന്‍ ഗെഗോയ് പറഞ്ഞു.
