Monday , June 17 2019
Breaking News
Supremcourt

സൂര്യനെല്ലിക്കേസ്: പെണ്‍കുട്ടിക്കു രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീംകോടതി

Supremcourtന്യൂഡല്‍ഹി : സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നെന്ന് സുപ്രീംകോടതി. പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ അവസരം ഉണ്ടായിരുന്നുവെന്നും എന്തു കൊണ്ടു പെണ്‍കുട്ടി ഇത്തരം അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

കോടതിയില്‍ പ്രതികള്‍ ഉന്നയിച്ചിരുന്ന ചില ആരോപണങ്ങളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി പെണ്‍കുട്ടിക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന നിരീക്ഷണം നടത്തിയത്.

കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേരാണ് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ അടുത്ത മാര്‍ച്ചിലേക്കു മാറ്റിവച്ചു.

RANDOM NEWS

Imrankhan

ഇന്ത്യയുമായി സമാധാനം വേണം, അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാം-ഇമ്രാന്‍ ഖാന്‍

ബിക്ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ …