Thursday , June 4 2020
Breaking News

സുഷമാസ്വരാജിന്റെ മാതൃവാത്സ്യയോര്‍മ്മകള്‍ തുളുമ്പി സര്‍വ്വകക്ഷി അനുശോചനയോഗം

കാസര്‍കോട്: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഭാരതീയരെ മുഴുവന്‍ മാത്യവാത്സല്യം കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്നലെ വിടവാങ്ങിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സുഷമസ്വരാജെന്ന് സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. എപ്പോഴും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഭരണപ്രതിപക്ഷ രംഗത്തായിരുക്കുമ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ സൗമ്യമായി കേട്ട് തന്റെ നിലപാടുകളാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ധീരവനിതയായിരുന്നു സുഷമസ്വരാജെന്ന് മുന്‍ എം.പി. പി.കരുണാകരന്‍ പറഞ്ഞു. അവര്‍ പാലമെന്ററി പ്രവര്‍ത്തന രംഗത്ത് നടത്തിയ ഇടപെടലുകള്‍ എവര്‍ക്കും മാതൃകയാണെന്ന് കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. തൊട്ടതെല്ലാം പൊന്നാക്കിയ നേതാവായിരുന്നു സുഷമ സ്വരാജെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഭാരതത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ തന്റെ പ്രവര്‍ത്തനമികവിലൂടെ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സുഷമയെന്ന് നെല്ലിക്കുന്ന് വ്യക്തമക്കി. അധികാരത്തെ തേടിപോവുകയല്ല അത് നമ്മെ തേടിവരലാണെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ അടിവരയിട്ട് ഉറപ്പിച്ച നേതാവാണ് സുഷമയെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. ഒരു രാഷ്ട്രീയനേതാവിനുപരി രാജ്യത്തെ കരുതലോടെ നോക്കി കണ്ട് വിദേശ പ്രശ്നങ്ങളില്‍ ഇടപെട്ട മനുഷ്യസിനേഹിയെയാണ് സുഷമയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. നിലപാടുകളില്‍ ഉറച്ച നില്‍ക്കുമ്പോഴും സര്‍വ്വരെയും സമാശ്ലേഷിക്കാന്‍ കഴിഞ്ഞു വ്യക്തിത്വമായിരുന്നു സുഷമയെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.വി.സുരേഷ്ബാബു പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് അധികമില്ലാതിരുന്ന കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് കടന്നുവന്ന് ഏവര്‍ക്കും മാതൃകയായ ധീരവനിതയായിരുന്നു സുഷമയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം.കുഞ്ഞമ്പു പറഞ്ഞു.
വ്യക്തവും ശക്തവുമായി തന്റെ അഭിപ്രായം എവിടെയും എന്നും തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച ധീരവനിതയെയാണ് സുഷമ സ്വരാജിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സര്‍വ്വകക്ഷി അനുശോചനയോഗത്തില്‍ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യവകുപ്പിനെ ജനകീയമാക്കി. താന്‍ പൊതുഖജനാവിന് ബാധ്യതയായി മാറരുതെന്നകൊണ്ട് അനാരോഗ്യമുണ്ടായപ്പോള്‍ രാഷ്ട്രീയരംഗത്ത് നിന്ന് സ്വയം മാറി ഏവര്‍ക്കും മാതൃകയായി. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതിലും ഒരോ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിലും രാപകല്‍ബേധമില്ലാതെ ഇടപെട്ട് പരിഹാരം കാണാന്‍ എന്നും ശ്രദ്ധചെലുത്തിയിരുന്ന മാതൃവാത്സ്യം തുളുമ്പി നിന്ന വ്യക്തിത്വത്തിനുടമയായ സുഷമസ്വരാജിന്റെ വിയോഗം നികത്തനാവാത്ത നഷ്ടമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് കാസര്‍കോട് നഗര്‍ സംഘചാലക് കെ.ടി.കാമത്ത്, കേരള കോണ്‍ഗ്രസ്സ് പി.സി.തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ സി കാപ്പന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡണ്ട് സവിത ടീച്ചര്‍ തുടങ്ങിയവര്‍ സര്‍വ്വകക്ഷി അനുശോചനയോഗത്തില്‍ സംസാരിച്ചു.

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …