Wednesday , September 19 2018
Breaking News
CPM

കാസര്‍കോട് നഗരസഭാ ഓവര്‍സിയറുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ റദ്ദാക്കി

കാസര്‍കോട് : ബിപിഎല്‍ ഭവനനിര്‍മാണത്തിന് ക്രമവിരുദ്ധമായി അനുവദിച്ച പണം തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഓവര്‍സിയറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി. മൂന്നാം ഗ്രേഡ് ഓവര്‍സിയറായ സി എസ് അജിതയെയാണ് കൗണ്‍സിലിന്റെ ഐകകണ്‌ഠ്യേന തീരുമാനമെന്ന പേരില്‍ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഐകകണ്‌ഠ്യേനയുള്ള തീരുമാനമല്ലെന്ന് നഗരസഭയിലെ കൗണ്‍സിലര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൂടാതെ അജിത കൃത്യവിലോപം നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നും സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കിയതായും അറിയിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സസ്പെന്‍ഷന്‍ നടപടി ഉചിതമല്ലെന്നും സെക്രട്ടറിയുടെ നടപടി ഏകപക്ഷീയമാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അജിതയെ സര്‍വീസിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തുള്ള നടപടി റദ്ദാക്കുന്നതെന്ന് ചീഫ് എന്‍ജിനിയറുടെ ഉത്തരവിലുണ്ട്. ഉത്തരവ് ലഭിച്ചയുടന്‍ സി എസ് അജിത നഗരസഭയിലെത്തി ജോലിക്ക് ഹാജരായി.

RANDOM NEWS

Collector-General-Hospital

ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ പ്രശ്നങ്ങളും പരാതികളും എന്തൊക്കെയാണെന്നു നേരിട്ടറിയാനായിരുന്നു …