Wednesday , December 19 2018
Breaking News
SYS

ലക്ഷ്യം 50 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനവ്; അപലോഡിംഗിന് 15 കേന്ദ്രങ്ങള്‍:; കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സജ്ജീകരണം ആവേശമായി

മഞ്ചേശ്വരം: ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി മള്ഹറില്‍ സംഘടിപ്പിച്ച സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷന്‍ മുഴുവന്‍ യൂണിറ്റുടെയും പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രവര്‍ത്തകരില്‍ കര്‍മാവേശം ആവേശം വിതറിയാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്.

സര്‍ക്കിള്‍ തിരിച്ച് നടന്ന ചര്‍ച്ചകള്‍ മെമ്പര്‍ഷിപ്പ് സംബന്ധമായ സംശയനിവാരണ വേദിയായി. എല്ലാ യൂണിറ്റുകളിലും ഈ മാസം 28നകം സാധ്യതാ ലിസ്റ്റ് തയ്യാറാക്കാനും 50 ശതമാനം മമ്പര്‍ഷിപ്പ് വര്‍ധനയുണ്ടാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. അഞ്ച് സര്‍ക്കിളുകളിലായി 15 അപലോഡിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും.

കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. ജില്ലാ ഇലക്ഷന്‍ കോാഡിനേറ്റര്‍ ബശീര്‍ പുളിക്കൂര്‍, മുഹ്‌യിദ്ദീന്‍ സഖാഫി തലക്കി, മുഹമ്മദ് സഖാഫി തോക്കെ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, മഹ്മൂദ് സഖാഫി ബോള്‍മാര്‍, ഹസന്‍ കുഞ്ഞി, ഹസന്‍ സഅ്ദി മള്ഹര്‍ പ്രസംഗിച്ചു.

വിവിധ സര്‍ക്കിളുകളെ പ്രതിനിധീകരിച്ച് നടന്ന ചര്‍ച്ചക്ക് റഫീഖ് ലത്തീഫി ബൊള്‍മാര്‍ (ബാക്രബയല്‍) അശ്രഫ് ഗുഡ്ഡഗേരി, യഅ്ഖൂബ് നഈമി (മഞ്ചേശ്വരം), അബ്ദുല്‍ അസീസ് സഖാഫി, ഖലീല്‍ അഹ്‌സനി (കടമ്പാര്‍)അശ്രഫ് സഖാഫി ഉര്‍ണി, ഫാറൂഖ് അമാനി (വൊര്‍ക്കാടി) സൈനുല്‍ ആബിദീന്‍ മദനി, അബ്ബാസ് കൊളവയല്‍ (മീഞ്ച) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …