Friday , November 22 2019
Breaking News

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് എസ് വൈ എസ് സാന്ത്വനം മുഖേന അടിയന്തിര സഹായമെത്തിക്കും.

വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കാര്‍ സഹായമെത്തിക്കുന്നതിന് സംഘടന ആവശ്യമായ സഹായം ചെയ്യും. കഴിഞ്ഞ വര്‍ഷം കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ പല കുടുംബങ്ങളും ഇപ്പോഴും കിടപ്പാടമില്ലാത്തിനാല്‍ വാടക റൂമുകള്‍ കഴിയുന്നതായി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായി. ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിന് സംവിധാനം കാണണം. കടലാക്രണവും ട്രോളിങ് നിരോധനവും കാരണം വറുതിയിലാണ് പല കടപ്പുറങ്ങളും. ഇവിടെ താമസിക്കുന്നവര്‍ക്ക് സൊജന്യ റേഷനും മറ്റു സഹായങ്ങളും ആവശ്യമാണ്

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സെക്രട്ടറിമാരായ പി ബി ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ ഉപ്പള സോണ്‍ ഡിവിഷന്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ ലത്തീഫ് സഖാഫി ബേക്കൂര്‍, സി എം മൊയ്തീന്‍ ബോക്കൂര്‍, മുഹമ്മദ് പെരിങ്ങടി, അലി അതീക്ക, നാസിര്‍ തുടങ്ങിയവരാണ് മുസോടി, അതീക്ക കടപ്പുറം സന്ദര്‍ശിച്ചത്

RANDOM NEWS

പാതയോരത്തെ രാത്രികാല തട്ടുകടകളില്‍ മിന്നല്‍ പരിശോധന; വിദ്യാനഗറിലെ പാനിപൂരി കട അടപ്പിച്ചു

ചെര്‍ക്കള: പാതയോരത്തെ രാത്രികാല തട്ടുകടകളില്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. കാസര്‍കോട് മുതല്‍ ചെര്‍ക്കള …