Wednesday , June 19 2019
Breaking News
KMCC

ടി എ ഇബ്രാഹിം മെമ്മോറിയല്‍ ട്രോഫി കാസര്‍കോട് മണ്ഡലം കെഎംസിസി മൂന്നാം തവണയും ചാമ്പ്യന്മാര്‍

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടി എ ഇബ്രാഹിം മെമ്മോറിയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 3 കാസറഗോഡ് മണ്ഡലം കെഎംസിസി തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്‍മാരായി.ഉദുമ മണ്ഡലം കെഎംസിസി റണ്ണേഴ്‌സ് ആയി.

ടൂര്‍ണമെന്റ് ഔപചാരികമായ ഉത്ഘാടനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതിഅംഗം എം പി ഷാഫി ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദിഖ് വാഴക്കാട് കളിക്കാരുമായി പരിചയപെട്ടു. ചാമ്പ്യന്മാരായ കാസറഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി ലുക്മാനുല്‍ ഹകീമും, ക്യാഷ് പ്രൈസ് നാസര്‍ കൈതക്കാടും നല്‍കി റണ്ണേഴ്‌സ് അപ്പ് ആയ ഉദുമ മണ്ഡലം ടീമിനുള്ള ട്രോഫി സാദിഖ് പാക്യരയും
ക്യാഷ് പ്രൈസ് ബേക്കല്‍ സാലി ഹാജിയും നല്‍കി.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും എം പി ഷാഫി ഹാജി, കെ എസ് അബ്ദുള്ള, ഹാരിസ് എരിയാല്‍, മൊയ്ദീന്‍ ആദൂര്‍, സിദ്ദിഖ് മണിയംപാറ, സമീര്‍, കെ എസ് ഉദുമ, മജീദ് ചെമ്പിരിക്ക, മുട്ടം മഹമൂദ്, ബഷീര്‍ ചെര്‍ക്കള, ബഷീര്‍ കെ എഫ് സി, നൂറുദ്ധീന്‍ പടന്ന, നൗഫല്‍ മല്ലം, അന്‍വര്‍ കടവത്, മൊയ്ദു മുളിയാര്‍, മാക് അടൂര്‍,റസാഖ് കല്ലേറ്റി, റഫീഖ് മാങ്ങാട്, ഹമീദ് മാന്യ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഷാനിഫ് പൈക്ക, സഗീര്‍ ഏരിയ, ഷഫീക് ചെങ്കള, മൊയ്ദീന്‍ ബേക്കല്‍, നിസ്തര്‍ പട്ടേല്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഇര്‍ഷാദ് ( കാസര്‍ഗോഡ് മണ്ഡലം ), ഫൈനലിലെ മികച്ച കളിക്കാരനായി രിഫായി (കാസറഗോഡ് മണ്ഡലം ), മികച്ച ബാറ്റ്‌സ്മാനായി സാകിര്‍ ( ഉദുമ മണ്ഡലം ), മികച്ച ബൗളറായി ഷാജഹാന്‍ ( ഉദുമ മണ്ഡലം ) എന്നിവരെയും തെരെഞ്ഞെടുത്തു.

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …