Saturday , February 29 2020
Breaking News

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ല; വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും- ടിക്കാറാം മീണ

തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പഴുതടച്ച റിപ്പോര്‍ട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളതെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഇത് കുട്ടിക്കളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല. എല്‍.ഡി.എഫ്. നേതാക്കള്‍ക്ക് അത് നന്നായി അറിയാം. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നത്. നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടും- ടിക്കാറാം മീണ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം.

RANDOM NEWS

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് …