Friday , May 29 2020
Breaking News

മഡിയന്‍കൂലോം ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ സംരക്ഷിക്കും മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്പങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദാരുശില്പങ്ങള്‍ നശിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിലെത്തിയ മന്ത്രി ദാരുശില്പങ്ങള്‍ സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ ഗോപുരവും കുളപ്പുര ഗോപുരവും പടിഞ്ഞാറെ കൊട്ടുംപുറവും കണ്ട ശേഷം നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ യും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദേവസ്വം, ടൂറിസം, പുരാവസ്തുവകുപ്പുമായി കൂടിയാലോചിച്ചായിരിക്കും സംരക്ഷണനടപടിയെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരെ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ക്ഷണിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ദാരുശില്പങ്ങള്‍ പുകയേറ്റ് കരിപിടിച്ചും മേല്‍ക്കൂര ചോര്‍ന്നൊലിച്ചുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ദാരുശില്പങ്ങള്‍ സംരക്ഷിക്കമെന്ന നാട്ടുകാരുടെയും കലാകാരന്മാരുടെയും ചരിത്രവിദ്യാര്‍ഥികളുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ക്ഷേത്രത്തിലെത്തിയ മന്ത്രിയെ എക്‌സിക്യുട്ടീവ് ഓഫീസറും സ്ഥാനികരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. അജാനൂര്‍ പഞ്ചായത്തംഗം ഷീബ ഉമ്മര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ.അമ്പൂഞ്ഞി, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി വി.എം.കുഞ്ഞിക്കണ്ണന്‍നായര്‍ മഡിയന്‍ നായരച്ഛന്‍, എ ദാമോദരന്‍, ജ്യോതിബസു തുടങ്ങിയവരുമായിീ ആശയവിനിമയം നടത്തി.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …