Saturday , February 29 2020
Breaking News

ദിവസേന വര്‍ദ്ധിച്ചുവരുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Thattukadaകാസര്‍കോട് : ദിവസേന വര്‍ദ്ധിച്ചു വരുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ്, ജലപരിശോധന റിപ്പോര്‍ട്ട്, തൊഴിലാളികളുടെ ആരോഗ്യ പരിശോധന ,ജി.എസ്.ടി.തുടങ്ങി നിരവധി സര്‍ക്കാര്‍ നടപടി ക്രമം പാലിച്ച് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയൊന്നുമില്ലാതെ ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിച്ചാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
തട്ടുകടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ജില്ലാ സെക്രട്ടറി നാരായണ പൂജാരി,ട്രഷറര്‍ കെ.എച്ച്.അബ്ദുല്ല എന്നിവരുടെ നേതൃത്യത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, ആര്‍.ടി.ഒ, ഭക്ഷ്യ സുരക്ഷാ വിഭാഗം, പൊതുമരാമത്ത് വകുപ്പ് ,നാഷണല്‍ ഹൈവേ അതോറിറ്റി,തദ്ദേശ സ്വയം ഭരണ വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കി.
സംഘത്തില്‍ ഐഡിയല്‍ മുഹമ്മദ്, ബഷീര്‍ വിക്ടോറിയ, സദാശിവമല്യ, രാജന്‍ കുറ്റിക്കോല്‍, ശ്രീനിവാസ് ഭട്ട് എന്നിവരുമുണ്ടായിരുന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …