Tuesday , August 21 2018
Breaking News
Rape

എടപ്പാള്‍ പീഡനം: കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

മലപ്പുറം: എടപ്പാളില്‍ പത്തുവയസ്സുകാരിയെ തീയേറ്ററില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു. അമ്മയുടെ അനുമതിയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നതെന്ന് വ്യക്തമായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്..ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയുടെ അമ്മയെ ചോദ്യംചെയ്ത പോലീസിന് പ്രതിയെ രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴിയാണ് അവര്‍ നല്‍കിയതെന്നാണ് സൂചന.
ചോദ്യംചെയ്യലില്‍ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയായിരുന്നെന്നാണ് വിവരം.

പ്രതി മൊയ്തീന്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇതിനു ശേഷം സംഭവം നടന്ന തിയേറ്ററില്‍ എത്തിച്ച് തെളിവെടുത്തേക്കും. തുടര്‍ന്ന് ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു. കുട്ടി മുന്‍പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കൂടുതല്‍ വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ, തിയേറ്റര്‍ ഉടമയുടെ പരാതിയില്‍ നടപടിയെടുത്ത ചൈല്‍ഡ് ലൈനിനെതിരെ പ്രതി
കാര നടപടി സ്വീകരിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു.

എടപ്പാളിലെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവം നടന്നത്. തിയേറ്ററിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ‘മാതൃഭൂമി ന്യൂസ്’ ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കേസിലെ പ്രതി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്.ഐ. കെ.ജെ. ബേബിയെ
അന്വേഷണവിധേയമായി തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RANDOM NEWS

Rain

മഴ കുറഞ്ഞേക്കുമെന്ന് സൂചന, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ പെയ്യുന്ന മഴയുടെ രൂക്ഷത കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം …