Wednesday , March 20 2019
Breaking News
Film

സൊസൈറ്റിയുടെ ആദ്യ പ്രതിമാസ പരിപാടി കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി: മൂന്ന് ലഘു നാടകങ്ങള്‍ ശനിയാഴ്ച അരങ്ങിലെത്തുന്നു

കാസര്‍കോട്: കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ പ്രതിമാസ പരിപാടി 12ന് ശനിയാഴ്ച കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘അരങ്ങ്’ എന്ന പേരില്‍ മൂന്ന് ലഘു നാടകങ്ങളാണ് അരങ്ങിലെത്തുക. എസ്. ഹരീഷിന്റെ നോവലിനെ ആസ്പദമാക്കി ദര്‍ശന്‍ എസ് അവതരിപ്പിക്കുന്ന, ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള ‘മീശ’ എന്ന ഒറ്റയാന്‍ നാടകമാണ് ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ജോസ് ചിറമ്മലിന്റെ രചനയെ ആസ്പദമാക്കി ആക്ട് നീലേശ്വരത്തിന്റെ ബാനറില്‍ കെ.പി. ശശികുമാര്‍ അവതരിപ്പിക്കുന്ന ‘ദയവായി’ എന്ന നാടകവും (22 മിനിട്ട്), ഇ. സന്തോഷ് കുമാറിന്റെ പണയം എന്ന കഥയെ ആസ്പദമാക്കി ഉദിനൂര്‍ ജ്വാലാ തിയേറ്റേര്‍സിന്റെ ബാനറില്‍ പി.വി. രാജനും പി.സത്യനാഥനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘മര്‍ഫി’ എന്ന നാടകവുമാണ് (44 മിനിട്ട്) ആസ്വാദകര്‍ക്ക് മുന്നിലെത്തുക. കാസര്‍കോട് കൂട്ടായ്മയാണ് ഈ മാസത്തെ പരിപാടിയുടെ സംഘാടകര്‍. 12 ന് വൈകിട്ട് 7 മണിക്ക് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിക്കും. കെ.വി. മണികണ്ഠദാസ്, ജി.ബി. വത്സന്‍, ഇ.വി. ഹരിദാസ് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാകൂട്ടായ്മകളുടെ പരിപാടികള്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കും.

Film-1

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …