Saturday , January 25 2020
Breaking News

ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച ; മലഞ്ചരക്ക് സാധനങ്ങളും അരലക്ഷം രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട് : ഒടയഞ്ചാല്‍ ടൗണില്‍ വന്‍ കവര്‍ച്ച. പി ബി ബാലന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയില്‍ നിന്നു നാല് ചാക്ക് കുരുമുളകും രണ്ട് ചാക്ക് കൊട്ടടക്കയും കവര്‍ന്നു.ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ചക്കാര#് അകത്തു കടന്നത്. വാഹനത്തിലെത്തിയ സംഘമായിരിക്കാം കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു. തൊട്ടടുത്തു തന്നെ ജോസഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയിലും കവര്‍ച്ച നടന്നു. ഗ്രില്ലിന്റെയും ഷട്ടറിന്റെയും പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ കടയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ കവര്‍ന്നതായി ഉടമ പോലീസില്‍ പരാതി നല്‍കി. രാജപുരം പോലീസ് സ്ഥലത്തെ അന്വേഷണം തുടങ്ങി.

RANDOM NEWS

മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം: വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

മഞ്ചേശ്വരം : കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ …