Friday , July 20 2018
Breaking News
Theft

നെല്ലിക്കട്ടയില്‍ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയുടെയും മരുമകളുടെയും കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ബദിയഡുക്ക : സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയുടെയും മരുമകളുടെയും കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ കവര്‍ച്ച നടന്നത്.

വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങി കിടക്കുകയായിരുന്ന ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബി എന്നിവരുടെ കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ച ശേഷം കുട്ടികളുടെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ആമിനയേയും മറിയംബിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. മറിയംബിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു,

Theft Theft-1

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …